Friday, 18 March 2016


ഇന്ന് ലോക ചിരി ദിനം
....... ....... ....... ........ ..........
ചിരി ഒരു ധർമ്മമാണ്
ചിരി ഒരു നർമ്മമാണ്
ചിരി ഒരു ആരാധനയാണ്
ചിരി ഒരു ആദരവാണ്
ചിരി ഒരു അഭിവാദനമാണ്
ചിരി ഒരു അഭിനന്ദനമാണ്
ചിരി ഒരു വിനിമയമാണ്
ചിരി ഒരു വിസ്മയമാണ്
ചിരിക്കേണ്ടാവരോട്
ചിരിക്കേണ്ട സമയത്തു
ചിരിക്കേണ്ട രൂപത്തിൽ
ചിരിച്ചാൽ
ചിരി ഒരു മയക്കു മന്ത്രമാണ് മരുന്നാണ്
ചിരിയാണ് ചിലരുടെ വിജയം
ചിരിയാണ് ചിലരുടെ പരാജയം
ചിലർ ചിരിച്ചു കോടികൾ കളയും
ചിലർ ചിരിച്ചു കോടികൾ നേടും
ചിരിക്കൂ ആയുസ്സ് വർദ്ധിപ്പിക്കൂ "
" ചിരിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ "
".
എന്ന് വെച്ച് ഒരുമാതിരി ആക്കിയ ചിരി
ചിരിയ്ക്കരുത്!!

No comments:

Post a Comment