Monday, 28 March 2016

😄😜😃😀😀😜😛😃🙆😀
"തുമ്പിക്കൈ എനിക്ക് മാത്രമേ ഉള്ളൂ" ആന

"ആനക്ക് തുമ്പിക്കൈ മാത്രമേ ഉള്ളൂ" മാധ്യമം ______________________________
😄😜😃🙆😜😛😀😋😜😄
കേരളം സന്ദര്‍ശിക്കാന്‍ വന്ന മാര്‍പ്പാപ്പയോട്‌ പത്രപ്രതിനിധി: നിശാക്ലബ്ബുകളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്‌?

അതിന്‌ ഇവിടെ നിശാക്ലബ്ബുകളുണ്ടോ, എന്നായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി.

പിറ്റേന്ന് പത്രങ്ങളിലെ വാര്‍ത്ത: "മാര്‍പ്പാപ്പ കേരളത്തില്‍ നിശാക്ലബ്ബുകളുണ്ടോ എന്നന്വേഷിച്ചു"
_____________________________
😄😜🙆😃😛😀🙆😋😜😄
പത്രക്കാരന്‍ മുസ്‌ലിയാരോട്‌: നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണം ഏതാണ്‌?

മുസ്‌ലിയാര്‍: അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, ഉമ്മ വെക്കുന്നതൊക്കെ എനിക്ക് ഈഷ്‌ടമാണ്‌..

അടുത്തദിവസത്തെ പത്രം: "ഉമ്മ വെക്കുന്നത്‌ ഇഷ്‌ടമാണ്‌, മുസ്‌ലിയാര്‍"
______________________________
😄😜😛😃😛😀😜😋😜😄
ശനിയാഴ്ച്ച ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ക്ലാസ്‌ ഉണ്ടാവൂ: വിദ്യാഭ്യാസ മന്ത്രി

ഇന്നത്തെ അവസ്ഥയില്‍ ഇത്‌ കേട്ട കുട്ടി മനസ്സിലാക്കിയത്‌: "ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്‌ച മാത്രമേ ക്ലാസ്‌ ഉണ്ടാവൂ"
______________________________
😃😋😄😜😃😛😀😋😜😄
മകൻ: ബാപ്പാ
ഇഷ്ടിക ഓടുമോ ?
പിതാവ്‌: ഇഷ്ടിക
ഓടാനോ ? എന്താ ഇപ്പം ഇങ്ങനെ
ഒരു ചോദ്യം ?
മകൻ; ഞാൻ മാർക്കറ്റിലുള്ള
ഒരു കടയുടെ
മുന്നിൽ ഒരു
ബോർഡ് കണ്ടു
"ഇഷ്ടികയും ,ഓടും"

"ആശയം മനസിലാക്കിയില്ലെങ്കിൽ മാധ്യമങ്ങളുടെ അവസ്ഥ വരും"

😄😜😃😀😜😛😀😋😜😄

No comments:

Post a Comment